ചന്ദ്രന് ഭൂമിയുടെ 90 ശതമാനം അടുത്തെത്തുന്നതിനെയാണ് സൂപ്പര്‍മൂണ്‍ എന്നു വിളിക്കുന്നത്. സൂപ്പര്‍മൂണ്‍ ദിനത്തില്‍ 30 ശതമാനം വരെ അധികം പ്രകാശത്തോടെയും 14 ശതമാനം അധിക വലുപ്പത്തിലും ചന്ദ്രനെ ദൃശ്യമാകും. നീല നിറവുമായി യാതൊരു ബന്ധവുമില്ല ഈ പ്രതിഭാസത്തിന്. നാല് പൗര്‍ണമികളുള്ള ഒരു സീസണിലെ മൂന്നാമത്തെ പൗര്‍ണമിയെയാണ് ബ്ളൂമൂണ്‍ എന്നു വിളിക്കുന്നത്.
നഗ്നനേത്രങ്ങള്‍ കൊണ്ട് ഈ പ്രതിഭാസം കാണാന്‍ സാധിക്കും. ബൈനോക്കുലറുകള്‍ ഉപയോഗിച്ചാല്‍ കാഴ്ച കൂടുതല്‍ വ്യക്തമാകും. മറ്റു വെളിച്ചങ്ങളോ അന്തരീക്ഷ മലിനീകരണമോ ഇല്ലാത്ത പ്രദേശങ്ങളില്‍ ചന്ദ്രന് കൂടുതല്‍ വ്യക്തതയോടെ കാണാന്‍ സാധിക്കും.
ഈ വര്‍ഷം മൂന്നു സൂപ്പര്‍മൂണുകള്‍ കൂടി കാണാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഒക്റ്റോബര്‍ 17ന് ആയിരിക്കും ഭൂമിയോട് ഏറ്റവും അടുത്തായി ചന്ദ്രനെ കാണാന്‍ സാധിക്കുക. ഹണ്ടേഴ്സ് മൂണ്‍ എന്നാണ് അത് അറിയപ്പെടുന്നത്. അതിനു പുറമേ സെപ്റ്റംബര്‍ 17ന് ഹാര്‍വെസ്ററ് മൂണും നവംബര്‍ 15ന് മറ്റൊരു ബ്ളൂമൂണും കാണാന്‍ സാധിക്കും.

Comments: